സ്റാറ്റന്‍ഐലന്റില്‍ സ്കറിയാ മാത്യു അനുസ്മരണം നടന്നു
Wednesday, July 16, 2014 4:17 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച സ്കറിയാ മാത്യുവിന്റെ ഓര്‍മ്മയ്ക്കായി അനുസ്മരണ സമ്മേളനം നടന്നു. മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ സംഘടനാ നേതാക്കള്‍, വൈദീകര്‍ തുടങ്ങി നിരവധിയാളുകള്‍ പങ്കെടുത്തു. സെന്റ് മേരീസ് എപ്പിസ്കോപ്പല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ് പ്രകാശ് അധ്യക്ഷതവഹിച്ചു. ജോയിന്റ് സെക്രട്ടറി സാമുവേല്‍ കോശി കോടിയാട്ട് ചടങ്ങില്‍ അവതാരകനായിരുന്നു.

പ്രമുഖ സാഹിത്യകാരനും അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ രാജു മൈലപ്ര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും അസോസിയേഷന്റെ ഓര്‍മ്മ ഫലകം സ്കറിയാ മാത്യുവിന്റെ പുത്രനായ അനീഷിന് സമര്‍പ്പിക്കുയും ചെയ്തു. സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി റവ.ഫാ. അലക്സ് കെ. ജോയി, ഇടിക്കുള ചാക്കോ (കേരള സമാജം ഓഫ് സ്റാറ്റന്‍ഐലന്റ്), മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ സാബു സ്കറിയ, ജോസ് ഏബ്രഹാം, സണ്ണി കോന്നിയൂര്‍, അച്ചന്‍കുഞ്ഞ് കോവൂര്‍, പ്രമുഖ സാഹിത്യകാരന്‍ മനോഹര്‍ തോമസ് (സര്‍ക്ഷവേദി), എഴുത്തുകാരിയും അദ്ധ്യാപികയുമായ സിസിലി സണ്ണി, ബാബു പീറ്റര്‍, ബിജു ചെറിയാന്‍, ഡയാന ചാക്കോ, ജോമി ജോസ്, ജോബി ജോസഫ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പ്രസംഗിച്ചു. അനീഷ് മാത്യു നന്ദി പറഞ്ഞു. വിവിധ തുറകളില്‍പ്പെട്ട നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം