എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് പത്തിന്
Wednesday, July 16, 2014 4:17 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് വാര്‍ഷിക വോളിബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ് മാസം പത്താംതീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-നാണ് ഈവര്‍ഷത്തെ ടൂര്‍ണമെന്റിന്റെ അരങ്ങേറ്റം കുറിക്കുന്നത്. നൈല്‍സിലുള്ള (8800 വെസ്റ് ക്യാത്തി ലെയിന്‍) ഫീല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററിലാണ് ഈവര്‍ഷത്തെ ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ അംഗസഭകളിലെ ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും പ്രത്യേകം പ്രത്യേകം റോളിംഗ് ട്രോഫിയും, വ്യക്തിഗത ട്രോഫിയും ക്രമീകരിച്ചിരിക്കുന്നു.

'നാം ക്രിസ്തുവിന്റെ ശരീരമാകുന്നു (1 കോ.12:27)' എന്നതാണ് ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ ചിന്താവിഷയം. അംഗസഭകളിലെ യുവജനങ്ങളുടെ ഒന്നിച്ചുള്ള കൂടിവരവിന് അവസരം നല്കുവാനും, എക്യൂമെനിക്കല്‍ കൌണ്‍സിലില്‍ അവര്‍ക്കുള്ള താത്പര്യവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചാണ് ഈ വോളിബോള്‍, ബാസ്കറ്റ് ബോള്‍ എന്നീ കായിക മത്സരങ്ങള്‍ വര്‍ഷംതോറും ക്രമീകരിച്ചിരിക്കുന്നത്.

റവ.ഡോ. മാത്യു പി. ഇടിക്കുളയുടെ നേതൃത്വത്തില്‍ റജ്ജിന്‍ ഏബ്രഹാം, സാം തോമസ്, മോന്‍സി ചാക്കോ എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഈവര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നത്.

ഡേവിഡ് ജോര്‍ജ്, ജെയിംസണ്‍ മത്തായി, ജെയ്ബു കുളങ്ങര, ബിനോയി സി. കാപ്പന്‍, ആന്റോ കവലയ്ക്കല്‍, പ്രേംജിത്ത് വില്യം, ഏബ്രഹാം വര്‍ഗീസ് എന്നിവരാണ് ടൂര്‍ണമെന്റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോയ്ക്ക് ഈവര്‍ഷം നേതൃത്വം നല്‍കുന്നത് റവ.ഫാ. ജോയി ആലപ്പാട്ട് (പ്രസിഡന്റ്), ജോണ്‍സണ്‍ വള്ളിയില്‍ (സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ്. കൌണ്‍സിലിന്റെ നേതൃത്വത്തിലുള്ള എല്ലാ പ്രോഗ്രാമുകള്‍ക്കും പ്രത്യേകം പ്രത്യേകം സബ് കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

ഈവര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയാനുഗ്രഹങ്ങള്‍ക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയോടുള്ള സാന്നിധ്യ സഹകരണങ്ങള്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ഈവര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും റജ്ജിന്‍ ഏബ്രഹാം (847 287 0661), സാം തോമസ് (630 935 7355), മോന്‍സി റ്റി ചാക്കോ (847 791 1670).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം