ബ്രിട്ടനില്‍ ഇനി വനിതാ ബിഷപ്പും
Wednesday, July 16, 2014 4:06 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ ഇനി സ്ത്രീകള്‍ക്കും ബിഷപ്പ് പദവി നല്‍കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് തീരുമാനിച്ചു. സഭയുടെ അഞ്ഞൂറു വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ഇതാദ്യമായാണ് കന്യാസ്ത്രീകള്‍ക്കും ബിഷപ് പദവിക്കുള്ള അവസരം ഉണ്ടാവുന്നത്.

നോര്‍ത്തേണ്‍ ഇംഗ്ളണ്ടിലെ യോര്‍ക്കില്‍ ചേര്‍ന്ന സഭാ സിനഡിന്റെ ഉന്നതാധികാരയോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തില്‍ വോട്ടിംഗിലൂടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. നവംബറില്‍ നടക്കുന്ന ജനറല്‍ സിനഡിനുശേഷമേ അന്തിമ പ്രഖ്യാപനം വരികയുള്ളു. 2015 ല്‍ പ്രാവര്‍ത്തികമാക്കാനാണ് സിനഡ് തീരുമാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍