ടെക്സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Tuesday, July 15, 2014 8:16 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സലാഹുദ്ദീന്‍ മരുതിക്കുന്നിന്റെ അധ്യക്ഷതയില്‍ മലാസ് ഭാരത് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട് മുഖ്യാതിഥിയായിരുന്നു. സുല്‍ഫിക്കര്‍ നയിമി (ഐസിഎഫ് റിയാദ്) റമദാന്‍ സന്ദേശം നല്‍കി.

റമദാനിലെ വ്രതാനുഷ്ഠാനം ആത്മശുദ്ധീകരണത്തിന് ഉതകുകയും ശാരീരികവും മാനസികവുമായ ഉണര്‍വ് നല്‍കുകയും ചെയ്യുന്നുവെന്ന് റമദാന്‍ സന്ദേശത്തില്‍ സുല്‍ഫിക്കര്‍ നയിമി പറഞ്ഞു. മനുഷ്യ മനസിനെ ദു:സ്വഭാവങ്ങളില്‍ നിന്നും വിമലീകരിക്കുക, സഹജീവികളോടുള്ള സഹാനുഭൂതിയും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുക തുടങ്ങി ഒരു വിശ്വാസിയെ വിശുദ്ധജീവിതത്തിന് പരിശീലനം നല്‍കുവാന്‍ ഉപയുക്തമാണ് വ്രതാനുഷ്ഠാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജരീര്‍ മെഡിക്കല്‍ സെന്ററിലെ ഇന്റേര്‍ണല്‍ മെഡിസിന്‍ സ്പെഷലിസ്റ് ഡോ. അശോക് കുമാര്‍ വ്രതവും പ്രവാസികളും എന്ന വിഷയത്തില്‍ ക്ളാസെടുത്തു. 

വ്രതം എല്ലാ മതങ്ങളുടെയും അനുഷ്ഠാനങ്ങളില്‍പ്പെട്ടതാണ്. ഇസ്ളാമത വിശ്വാസികള്‍ മാത്രമല്ല ഈ പുണ്യമാസത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത്. അന്യമതസ്ഥരും മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം വ്രതം അനുഷ്ഠിക്കുന്നുണ്െടന്ന് ക്ളിനിക്കല്‍ സൈക്കോളജിസ്റായ ഡോ. ജയചന്ദ്രന്‍ പറഞ്ഞു. നാസര്‍ അബൂബക്കര്‍ (എംഡി, ക്ളിക്കോണ്‍), ഷാജഹാന്‍ കല്ലമ്പലം (എംഡി, താജ് കോള്‍ഡ് സ്റോര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി ശസ്ത്രക്രിയക്ക് വിധേയനായ ടെക്സ അംഗം വെഞ്ഞാറമൂട് സ്വദേശി ഷംഷീറിന് 'ടെക്സ ജീവനം 2013' ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം സംഗമത്തില്‍ കൈമാറി. 

ജോയ് നടേശന്‍, നാഫി നാസറുദ്ദീന്‍, മുഹമ്മദ് ഇല്യാസ്, പ്രകാശ് വാമനപുരം, ഷരീഫ്, സുനില്‍ കുമാര്‍ ജാബിര്‍, അബ്ദുള്‍ അഹദ്, പ്രശോഭ്, ഖാന്‍ വര്‍ക്കല, അനില്‍ കാരേറ്റ്, സുരേഷ് പാലോട്, സമദ് നെടുമങ്ങാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നൌഷാദ് കിളിമാനൂര്‍ സ്വാഗതവും നിസാര്‍ കല്ലറ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍