ഷിക്കാഗോയില്‍ മാര്‍ത്തോമ യൂത്ത് കോണ്‍ഫറന്‍സ്
Tuesday, July 15, 2014 7:35 AM IST
ഷിക്കാഗോ: മാര്‍ത്തോമ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 17 മുതല്‍ 20 വരെ ഷിക്കാഗോ ട്രിനിറ്റി ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കും. 35-ാമത് ദേശീയ സമ്മേളനത്തിന് ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് യൂത്ത് ഫെലോഷിപ്പ് ആതിഥേയത്വം വഹിക്കും.

ഫെസിംഗ് ദ് ജയന്റ്സ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനങ്ങളും ചര്‍ച്ചകളും ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, സാം ജോണ്‍ ടെക്സസ്, റവ. ജോര്‍ജ് ചെറിയാന്‍, റവ. ഷാജി തോമസ്, ഭദ്രാസനത്തിലെ യൂത്ത് ചാപ്ളെയിന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പാശ്ചാത്യ സംസ്കാരത്തില്‍ ജനിച്ചുവീഴുന്ന യുവജനങ്ങളുടെ വിശ്വാസപരവും സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച് ചെയ്യും. സംസ്കാരങ്ങളുടെ സങ്കലന ഭൂമിയില്‍ ആത്മീയതയും ഭൌതീകവും ഒരുമിച്ചുകൊഠണ്ട് കേരളീയ പൈതൃകവും സംസ്കാരവും നഷ്ടമാകാതെ അമേരിക്കന്‍ സംസ്കാരത്തില്‍ ജീവിക്കാന്‍ യുവജനങ്ങളെ സജ്ജരാക്കാന്‍ കോണ്‍ഫറന്‍സിന് കഴിയുമെന്ന് കണ്‍വീനര്‍ റോയ്സണ്‍ വാലിയില്‍ അവകാശപ്പെട്ടു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി യുവജനങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല