മാര്‍ പോളി കണ്ണൂക്കാടന്‍ വിയന്ന സന്ദര്‍ശനം
Tuesday, July 15, 2014 6:57 AM IST
വിയന്ന: ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിയന്ന സന്ദര്‍ശിക്കുന്നു. സ്വകാര്യ സന്ദര്‍ശനത്തിനായി വിയന്നയിലെത്തുന്ന ബിഷപ് ഏതാനും ദിവസങ്ങള്‍ വിയന്നയില്‍ തങ്ങുന്നതും ജൂലൈ 20ന് വൈകുന്നേരം 5.30 ന് സ്റ്റാറ്റ് ലൌ ഇടവക ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്.

സ്റ്റാറ്റ് ലൌ ഇടവക ദേവാലയത്തില്‍ എത്തിച്ചേരുന്ന ബിഷപ്പിനെ വൈദീകരുടെയും ഇടവക പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. മലയാളികളെല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിച്ച് സ്വീകരണത്തിലും വിശുദ്ധകുര്‍ബാനയിലും സംബന്ധിക്കണമെന്ന് ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ഫാ.ഡേവിസ് കളപ്പുരയ്ക്കല്‍ : 0043 664 886 806 08.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍