ലണ്ടനില്‍ മാര്‍ മാത്യു അറയ്ക്കലിന് ഊഷ്മള വരവേല്‍പ്പ്
Tuesday, July 15, 2014 6:54 AM IST
ലണ്ടന്‍: പത്തു ദിവസത്തെ യുകെ സന്ദര്‍ശനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ മാത്യു അറയ്ക്കലിനും സീറോ മലബാര്‍ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യനും ലണ്ടനില്‍ ഊഷ്മള സ്വീകരണം നല്‍കി.

ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മാര്‍ അറയ്ക്കലിന് ഈസ്റ് ആംഗ്ളിയ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു വണ്ടാലകുന്നേല്‍, ജോസഫ് ചെറിയാന്‍, ജോയി വള്ളവന്‍കോട്, അഡ്വ. സജോ തോമസ്, അഡ്വ. ജോസഫ് ചാക്കോ തുടങ്ങിയവരും കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളും ഗോസ്റണ്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ഈ വര്‍ഷത്തെ വാത്സസിംഹാം തീര്‍ഥാടനത്തിന്റെ മുഖ്യാതിഥിയും കാര്‍മികനുമായിട്ടാണ് മാര്‍ മാത്യു അറയ്ക്കല്‍ ലണ്ടനില്‍ എത്തിചേര്‍ന്നിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച, വാത്സിംഹാം തീര്‍ഥാടനം, നോര്‍വിച്ചിലെ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍, കേംബ്രിഡ്ജ് സിവിക്കിലെ സ്വീകരണം, ടെട്ഫോര്‍ഡ് സിറ്റി കൌണ്‍സിലിന്റെ സ്വീകരണം, സ്വാന്‍സി തിരുനാള്‍, സ്റിവ് നേജ്, ബ്രിസ്റോള്‍ എന്നിവിടങ്ങളില്‍ സ്വീകരണം തുടങ്ങിയ ഒട്ടേറെ പരിപാടികളില്‍ പിതാവ് പങ്കെടുക്കും. ജൂലൈ 24ന് മാര്‍ മാത്യു അറയ്ക്കല്‍ നാട്ടിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍