യുക്മ സൂപ്പര്‍ ഡാന്‍സര്‍ ജൂലൈ 19ന്
Tuesday, July 15, 2014 6:54 AM IST
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സര്‍മാരെ കണ്െടത്താന്‍ യുക്മ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ ജൂലൈ 19ന് (ശനി) കെറ്ററിംഗില്‍ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് യുകെ മലയാളികളില്‍ നിന്നും ലഭിച്ചത്.

യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂണിയര്‍ (എട്ടു വയസിനു മുകളില്‍ 13 വയസിനു താഴെ), ജൂണിയര്‍ (13 വയസ് മുതല്‍ 18 വയസ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുക. സബ് ജൂണിയര്‍, ജൂണിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാല നാട്യരത്ന, യുവ നാട്യ രത്ന, ടീം നാട്യ രത്ന എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം കാഷ് അവാര്‍ഡും ലഭിക്കും.

19 ന് (ശനി) രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പത്തരയോടെ മല്‍സരങ്ങള്‍ ആരംഭിക്കും. സബ് ജൂണിയര്‍ വിഭാഗത്തിലെ ക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് യുക്മ ആക്ടിംഗ് പ്രസിഡന്റ് ബീന സെന്‍സ്, സെക്രട്ടറി ബിന്‍സു ജോണ്‍, വൈസ്പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.

മത്സരവേദിക്ക് സമീപം ഫ്രീ പാര്‍ക്കിംഗും പരിപാടിയില്‍ ഉടനീളം മിതമായ നിരക്കില്‍ ഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. യുകെ മലയാളികളിലെ മികച്ച നൃത്തപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ മികച്ച പ്രോഗ്രാം കണ്ടാസ്വദിക്കുന്നതിനായി മുഴുവന്‍ മലയാളികളെയും കെറ്ററിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം നടക്കുന്ന വേദിയുടെ വിലാസം: ഗഏഒ ഒീുശമേഹ ടീരശമഹ ഇഹൌയ, ഞീവേംലഹഹ ഞീമറ, ഗലലൃേേശിഴ ചച16 8ഡദ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി തോമസ് (ചെയര്‍മാന്‍) 07737736549, റോയി ഫ്രാന്‍സിസ് (ജനറല്‍ കണ്‍വീനര്‍) 07717754609. പ്രോഗ്രാം കണ്‍വീനര്‍മാര്‍: ജോയി അഗസ്തി 07979188391, ടൈറ്റസ് ജോസഫ് 07877578165, സുനില്‍ രാജന്‍ 07883468958.

റിപ്പോര്‍ട്ട്: ബൈജു തോമസ്