നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ചരിത്രവിജയമാക്കുന്നതിലേക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
Tuesday, July 15, 2014 6:53 AM IST
ന്യൂജേഴ്സി: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കുന്നതിനും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെപ്റ്റംബര്‍ 27 മുതല്‍ 30 വരെയുള്ള അമേരിക്കന്‍ പര്യടനം വിജയകരമായി നടത്തുന്നതിനുവേണ്ടി ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ ന്യൂജേഴ്സിയിലെ ടിവി ഏഷ്യയില്‍ വിളിച്ചുകൂട്ടിയ അമേരിക്കയിലെ വിവിധ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ യോഗത്തില്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമാക്കുന്നതിന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ദനയനേശ്വര്‍ മുലായ് ഇന്ത്യന്‍ പ്രവാസി സമൂഹം സ്വയം സേവകരായി മുന്നോട്ടു വന്നു നമ്മുടെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പര്യടനം ഒരു ചരിത്ര സംഭവമാക്കണമെന്ന് അഭ്യര്‍ഥിച്ചു.

പരിപാടിയില്‍ ഡോ. ഭരത് ബരൈ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രൂപരേഖ പ്രദര്‍ശിപ്പിച്ചു. വിവിധ കമ്മിറ്റികളില്‍ ചേരുവാന്‍ താത്പര്യമുള്ള സംഘടനകളുടെയും ഭാരവാഹികളുടെയും വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപിയുടെ പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപിയുടെ കേരളത്തിന്റെ കോഓര്‍ഡിനേറ്റര്‍ ശിവദാസന്‍ നായരുമായി ബന്ധപ്പെടുക. ഫോണ്‍: (914) 3164076 ഇമെയില്‍: ശ്െമറമമിെബിമശൃ2003@്യമവീീ.രീാ

റിപ്പോര്‍ട്ട്: ഫിലിപ്പ് ജേക്കബ്