ലോകകപ്പ് വിജയം: ജര്‍മനി അഞ്ചു മില്യന്‍ സ്റാമ്പുകള്‍ പുറത്തിറക്കി
Tuesday, July 15, 2014 6:52 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ ലോകകപ്പ് വിജയം തെരുവില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും എത്തി. ആഘോഷത്തോടനുബന്ധിച്ച് 50 ലക്ഷം സ്റാമ്പുകളാണു ജര്‍മന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. ഫൈനല്‍ ജയിച്ചതോടെ ജര്‍മനിയില്‍ വലിയ ആഘോഷങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പൊതു അവധിയും യാത്രക്കാര്‍ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോളിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെപോലെയല്ല ജര്‍മനി എന്ന് ഇത്തവണയും തെളിയിച്ചിരിക്കുകയാണ് ചാര്‍സലര്‍ മെര്‍ക്കലും ഭരണകക്ഷിയും.

ജര്‍മന്‍ കളിക്കാര്‍ പന്തുതട്ടുന്നതാണ് സ്റാമ്പിന്റെ ഉള്ളടക്കം. 60 സെന്റ് വിലയുള്ള (ഏകദേശം അന്‍പതു രൂപ) സ്റാമ്പാണ് പുറത്തിറക്കിയത്. മാറക്കാനായില്‍ ജര്‍മന്‍ ടീം ട്രോഫി ഏറ്റുവാങ്ങിയനേരം തന്നെ ബര്‍ലിനില്‍ ധനകാര്യമന്ത്രാലയം സ്റാമ്പുകളുടെ പ്രകാശനവും നടത്തി എന്നതാണ് ഏറ്റവും വലിയ സവിശേഷത.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍