കുവൈറ്റില്‍ സമ്മര്‍ ഫെസ്റ് 2014 ആഘോഷിച്ചു
Tuesday, July 15, 2014 6:51 AM IST
കുവൈറ്റ് സിറ്റി: എറണാകുളം ജില്ലാ അസോസിയേഷന്‍ ഫാഹീല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മംഗഫ് സംഗീത ഓഡിറ്റോറിയത്തില്‍ സമ്മര്‍ ഫെസ്റ് 2014 ആഘോഷിച്ചു.

വിവിധ കലാപരിപാടികളും 'പ്രവാസികളും കുടുംബ ബന്ധങ്ങളും' എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ പായസമേളയില്‍ സിന്ധു അനു ഒന്നാം സമ്മാനം കരസ്ഥമാക്കി.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് പോള്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ യൂണിറ്റ് കണ്‍വീനര്‍ ജിനോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജു പോള്‍ സ്വാഗതവും സുനില്‍ കൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.

പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് റാഫേല്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ അവതരണം ചെയ്തത് മനീഷ മനോജ് ആയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍