ഡോ. ടി.വി ജോസ് തീമ്പലങ്ങാട് നിര്യാതനായി
Tuesday, July 15, 2014 5:27 AM IST
ചങ്ങനാശേരി: സാമൂഹ്യസാംസ്കാരിക സാഹിത്യ സാമുദായിക രംഗങ്ങളിലെ നിറ സാന്നിധ്യവും ചങ്ങനാശേരി അല്‍ഫോന്‍സ ഹോസ്പിറ്റല്‍ ഉടമ ഡോ.ടി.വി.ജോസ് തീമ്പലങ്ങാട് (82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11നു ചങ്ങനാശേരി മെത്രാപൊലീത്തന്‍ പളളിയില്‍. ഭാര്യ പരേതയായ മേരിക്കുട്ടി ചിറക്കടവ് ഒറ്റപ്ളാക്കല്‍ കുടുംബാംഗം.

മക്കള്‍: ഡോ.ജോര്‍ജ് ടി.ജോസഫ്, മെറീന, ബീന, ലുലു (കാനഡ), ആന്‍സി (യുഎസ്എ), പരേതനായ ടോം ജോസ്. മരുമക്കള്‍: പരേതനായ പോളച്ചിറയ്ക്കല്‍ ബാപ്പു തരകന്‍ (മാവേലിക്കര), സാജു അലക്സ് ഇടശേരി പുത്തന്‍വീട് (കൊട്ടാരക്കര), വിന്‍സെന്റ് ഇളമത (കാനഡ), ബോബി മാത്യു പടിഞ്ഞാറ്റേക്കര (യുഎസ്എ).

മണിമല സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, അസംപ്ഷന്‍ കോളജ്, ആതുരാശ്രമം ഹോമിയോ മെഡിക്കല്‍കോളജ്, അല്‍ഫോന്‍സ നഴ്സിംഗ് എയ്ഡ് സ്കൂള്‍ എന്നിവടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു ഡല്‍ഹി ഐഎംഎയുടെ ചികിത്സാ മെഡല്‍ ലഭിച്ചിരുന്നു. മനഃശാസ്ത്രവും നിങ്ങളും, അലര്‍ജി, കാഞ്ചിയാര്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും, കാപ്സ്യൂള്‍, ഉപാസന, സപ്തമി എന്നിവയാണ് പ്രധാന കൃതികള്‍. ദേശീയ അന്തര്‍ദേശീയ വൈദ്യശാസ്ത്ര സെമിനാറുകളിലും സന്നദ്ധപ്രവര്‍ത്തന സമ്മേളനങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ്പ്രസിഡന്റായിരുന്നു.

1973-ല്‍ 'തൊട്ടാവാടി'എന്ന സിനിമയുടെ തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചു. ചങ്ങനാശേരി എസ്ബി കോളജ് അലൂംമ്നി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.