ഡബ്ള്യുഎംസി ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെസിസി ചാമ്പ്യന്മാര്‍
Monday, July 14, 2014 8:13 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഓള്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് മത്സരം കോര്‍ക്കാ പാര്‍ക്കില്‍ നടന്നു.

ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങള്‍ക്കിടയിലും മലയാളികളുടെ ക്രിക്കറ്റ് പ്രേമം അലയടിച്ച മൈതാനത്ത് നിരവധി ഐറീഷുകാരും മത്സരം വീക്ഷിക്കാനെത്തി.

സ്വോര്‍സസ് ക്രിക്കറ്റ് ക്ളബ്, ഡബ്ളിന്‍ ചാര്‍ജേഴ്സ്, താലാ ചലഞ്ചേഴ്സ്, കെസിസി ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കെസിസി ടീം ചാമ്പ്യന്മാരായി. താലാ ചലഞ്ചേഴ്സ് റണ്ണര്‍അപ്പ് ആയി.

മത്സരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ദീപു ശ്രീധര്‍ എറിനും ആദ്യ പന്തിനു ബാറ്റുവീശി ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് മത്സരം ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം നടന്ന സമാപനയോഗത്തില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, കെസിസി ക്യാപ്റ്റന്‍ ജസ്റീസ് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ട്രോഫി സമ്മാനിച്ചു. പ്രസിഡന്റ് ദീപു ശ്രീധര്‍ കാഷ് അവാര്‍ഡ് നല്‍കി.

റണ്ണര്‍ അപ്പിനുള്ള ട്രോഫി താലാ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ സുനില്‍ വര്‍ഗീസിന് ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ സമ്മാനിച്ചു. മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ ടീമിന് കാഷ് അവാര്‍ഡ് സമ്മാനിച്ചു.

മികച്ച ബാറ്റ്സ് മാനുള്ള ട്രോഫി കെസിസിയുടെ വിജയന് സ്പോര്‍ട്സ് ക്യാപ്റ്റന്‍ ജോര്‍ജുകുട്ടി സമ്മാനിച്ചു. മികച്ച ബൌളര്‍ക്കുള്ള ട്രോഫി എക്സിക്യൂട്ടീവ് അംഗം തോമസ് കളത്തിപറമ്പില്‍ കെസിസിയുടെ ഫെബിന് സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി മനോജ് ജേക്കബ്, കെസിസിയുടെ സനീഷിന് സമ്മാനിച്ചു.

അശോക് മംഗലാപുരം, ബിജു റോമന്‍, തോമസ് കളത്തിപറമ്പില്‍, മനോജ് ജേക്കബ് എന്നിവര്‍ അംപയര്‍മാരായിരുന്നു. സണ്ണി ബ്ളാക്റോക് യൂറോഷ്യ സൂപ്പര്‍മാര്‍ക്ക് എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍.

റെജി കുര്യന്‍, സണ്ണി ഇളംകുളത്ത്, അലക്സ് താല, മജു, ഡൊമിനിക്, ജയന്‍, പ്രദീപ് കൂട്ടുമ്മേല്‍, രാജി ഡൊമിനിക് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.