ആവേശ തിരയിളക്കി മലപ്പുറം ജില്ലാ ഒഐസിസി ഫുട്ബോള്‍ പ്രദര്‍ശനത്തിന് തിരശീല വീണൂ
Monday, July 14, 2014 8:11 AM IST
റിയാദ്: കാതങ്ങള്‍ക്കപ്പുറം മരക്കാനയില്‍ അലയടിച്ച ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിരകള്‍ മണലാര്യണ്യത്തിലും പ്രവാസികള്‍ നെഞ്ചേറ്റി. ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി റിയാദിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന പ്രവാസികള്‍ക്കായി ഒരുക്കിയ ലോകകപ്പ് ഫുട്ബോള്‍ പ്രദര്‍ശനവേദി അതിനുദാഹരണമായി. വലിയ സ്ക്രീനില്‍ കലാശപോരാട്ടം കാണാന്‍ വൈകുന്നേരം 8.30 നു തന്നെ ഫുട്ബോള്‍ പ്രേമികള്‍ എത്തി തുടങ്ങിയിരുന്നു. കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ കാണികള്‍ ടീം തിരിഞ്ഞ് വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഏര്‍പെട്ടപ്പോള്‍ സഫാമക്ക ഓഡിറ്റോറിയം അക്ഷരാര്‍ഥത്തില്‍ ആവശ കടലാവുകയായിരുന്നു. സെമിയില്‍ ദയനീയമായി പരാജയപ്പെട്ട ബ്രസീലിന്റെ ആരാധകര്‍ ജര്‍മനിക്കുവേണ്ടി ആര്‍ത്തു വിളിക്കുന്നത് കൌതുകമുണര്‍ത്തി.

ജൂണ്‍ പന്ത്രണ്ടിനു ലോകകപ്പ് തുടങ്ങിയതു മുതല്‍ ജുലൈ പതിമൂന്നു ഫൈനല്‍ വരെ ഒഐസിസി മലപ്പൂറം ജില്ലാ ഭാരവാഹികള്‍ ഒരോ മത്സരത്തിലും പ്രവചന മത്സരങ്ങള്‍, ഇടവേളകളില്‍ ഫുട്ബോള്‍ ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. വിലയേറിയ ഇലക്ട്രോണിക്ക് ഉപകരണങ്ങളായിരുന്നു വിജയികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. ജില്ലാ കമ്മിറ്റി നടത്തിയ പ്രവചന മത്സരത്തില്‍ വിജയിച്ച യൂസഫ് മണ്ണാര്‍ക്കാടിനുള്ള 32 ഇഞ്ച് എല്‍ഇഡി ടിവി ജില്ലാ സെക്രട്ടറി സക്കിര്‍ ധാനത്തും എറ്റവും നല്ല അച്ചടക്കമുള്ള കാണിക്കുള്ള സമ്മാനം നാഫി സുഡാനിക്ക് റാസാഖ് പൂക്കോട്ടുമ്പാടവും സലീം വാഴക്കാടും എറ്റവും കൂടൂതല്‍ ഗോളടിച്ച കളിക്കാരനെ പ്രവചിച്ച ഖാദറിനുള്ള സമ്മാനം ഷുക്കൂര്‍ ആലുവയും മുനീര്‍ കോക്കല്ലൂരും നല്ലകളിക്കാരനെ പ്രവചിച്ച ബെന്നി വാടനപ്പള്ളിക്കുള്ള സമ്മാനം അമീര്‍ഷ പട്ടണത്തും കൈമാറി.

കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന ഫുട്ബോള്‍ പ്രദര്‍ശനത്തിന്റെ സമാപനച്ചടങ്ങ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. മലപ്പൂറം ജില്ലാ ഒഐസിസി പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം റസാഖ് പൂക്കോട്ടുമ്പാടം, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, സജി കായംകുളം കെഎംസിസി നേതാവ് മൊയ്തീന്‍ കുട്ടി തെന്നല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സക്കീര്‍ ധാനത്ത്, അമീര്‍ഷ പട്ടണത്ത്, ഷാഫി കൊടിഞ്ഞി, മുത്തു തിരൂരങ്ങാടി, വഹീദ് വാഴക്കാട്, ഷൌക്കത്ത് പന്നിക്കോട്, ബാവ വെന്നിയൂര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ രഘുനാഥ് പറശിനിക്കടവ്, പ്രമോദ് പൂപ്പാല, നവാസ് വെള്ളിമാടുകുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, ജില്ലാ പ്രസിഡന്റുമാരായ ഷുക്കൂര്‍ ആലുവ, രാധാക്യഷ്ണന്‍, മുനീര്‍ കോക്കല്ലൂര്‍, നാസര്‍ കല്ലറ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. സലാം തെന്നല, സ്വാഗതവും ജംഷദ് തുവൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍