'മജ്ലിസുന്നൂര്‍' മൊബൈല്‍ സോഫ്റ്റ്വെയര്‍ പുറത്തിറക്കി
Monday, July 14, 2014 6:42 AM IST
മനാമ: പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം എസ്വൈഎസ് നേതൃത്വത്തിന്റെ കീഴില്‍ നടന്നുവരുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസില്‍ പാരായണം ചെയ്യാനുള്ള ബദര്‍ ബൈത്തിന്റെ മൊബൈല്‍ സോഫ്റ്റ് വെയര്‍ (ആന്‍ റോയിഡ് വേര്‍ഷന്‍) പുറത്തിറങ്ങി.

നാട്ടില്‍ പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സോഫ്റ്റ്വെയറിന്റെ ഔദ്യാഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. അിറൃീശറ ഛട ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഈ സോഫ്റ്റ്വെയര്‍ വര്‍ക്ക് ചെയ്യുന്ന രീതിയില്‍ ആണ് അപ്ളിക്കേഷന്‍ നിര്‍മിച്ചിട്ടുള്ളത്.

സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്കെഎസ്എസ്എഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ വിംഗ് ആണ് ഈ സോഫ്റ്റ്വെയര്‍ നിര്‍മിച്ചത്.

ഇത് മൊബൈലില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ പ്ളെസ്റ്റോറില്‍ ങഅഖഘകടഡചചഛഛഞ എന്ന് സേര്‍ച്ച് ചെയ്യ്ത് ഇന്‍സ്റാള്‍ ചെയ്താല്‍ മതി.

വിശദവിവരങ്ങള്‍ക്ക് 00973 33842672.