തനിമ ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു
Monday, July 14, 2014 6:40 AM IST
ജിദ്ദ: തനിമ ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇഫ്ത്താര്‍ മീറ്റ് ഹൃദ്യമായ അനുഭവമായി. സീസന്‍സ് റസ്ററന്റില്‍ നടന്ന പരിപാടിയില്‍ തനിമ കേന്ദ്ര പ്രസിഡന്റ് സി.കെ. മുഹമ്മദ് നജീബ് റമദാന്‍ സന്ദശേം നല്‍കി.

മാധ്യമ പ്രവര്‍ത്തനം മഹത്തായ ഒരു ദൌത്യമാണെന്നും വാര്‍ത്തകള്‍ സത്യസന്തമായി പക്ഷം ചേരാതെ ജനങ്ങളെ അറിയിക്കുകയെന്ന ദൌത്യം ധീരമായി നിര്‍വഹിക്കാന്‍ മുന്നോട്ടുവരണമെന്നും സി.കെ മുഹമ്മദ് നജീബ് പറഞ്ഞു. തങ്ങളുടെ കൈവശമുള്ള മാധ്യമത്തെ സമൂഹത്തിന്റെ നന്മക്കും പാര്‍ശ്വവത്കരിക്കപ്പെട്ട നിസഹായരായവരുടെ താങ്ങായും ഉപയോഗിക്കണം. പ്രവാസലോകത്ത് പ്രയാസപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയയില്‍പ്പെടുത്താനും അതിന് പരിഹാരം കാണുന്നതുവരെ പൊരുതാനും മാധ്യമ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തണം. മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്വം ശരിയായവിധം നിര്‍വഹിക്കണമെന്നും അദ്ദേഹം സന്ദശത്തിേല്‍ പറഞ്ഞു.

മൂസക്കുട്ടി വെട്ടിക്കാട്ടിരി പരിപാടികള്‍ നിയന്ത്രിച്ചു. അബ്ദുസുബ്ഹാന്‍ ഖിറാഅത് നടത്തി. പരസ്പരം പരിചയപ്പെടാനും സൌഹൃദം പങ്കുവയ്ക്കാനും ഇഫ്താര്‍ മീറ്റ് ഉപകരിച്ചതായി സദസ് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങളായ മാധ്യമങ്ങളിലെ മിക്കവാറും എല്ലാ പ്രതിനിധികളും ഇഫ്താര്‍ മീറ്റില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍