പോള്‍ കറുകപള്ളില്‍, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ് എന്നിവര്‍ ഫൊക്കാന ട്രസ്റി ബോര്‍ഡിലേക്ക്
Monday, July 14, 2014 6:39 AM IST
ഷിക്കാഗോ: ഫൊക്കാനയുടെ പതിനാറാമത് ദേശീയ കണ്‍വന്‍ഷനില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ട്രസ്റി ബോര്‍ഡ് അംഗങ്ങളായി പോള്‍ കറുകപള്ളില്‍, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ് എന്നിവരെ ഐക കണ്ഠേന തെരഞ്ഞെടുത്തു.

നൂതനമായ നേതൃപാടവ ശൈലികൊണ്ട് മലയാളി മനസില്‍ ഉറച്ചുനില്‍ക്കുന്ന പോള്‍ കറുകപള്ളില്‍ ഫൊക്കാനയുടെ പ്രസിഡന്റ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫ്ളോറിഡയിലെ സംഘടനകളെ പ്രതിനിധീകരിക്കുന്ന ജോര്‍ജി വര്‍ഗീസ് മികച്ച സംഘാടകനും വിവിധ സംഘടനകളില്‍ നേതൃത്വം നല്‍കിയിട്ടുമുണ്ട്. കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ മുന്‍ പ്രസിഡന്റ് മാര്‍തോമ ഡയോസിഷന്‍ കൌണ്‍സില്‍ അംഗം, ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

വാഷിംട്ണില്‍നിന്നുള്ള വിപിന്‍ രാജ് യുവജനങ്ങളുടെ പ്രതിനിധിയാണ് ട്രസ്റി ബോര്‍ഡില്‍ എത്തിയത്.

ഫൊക്കാനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക തുടങ്ങിയ ചുമതലകള്‍ ട്രസ്റി ബോര്‍ഡില്‍ നിക്ഷിപ്തമാണ്.

മുന്‍ പ്രസിഡന്റുമാരായ മറിയാമ്മ പിള്ള, ജി.കെ പിള്ള എന്നിവരെകൂടാതെ ബോബി ജേക്കബ്, ടറന്‍സന്‍ തോമസ്, സുധാ കര്‍ത്താ, മാറ്റ് മാത്യു എന്നിവരും ട്രസ്റി ബോര്‍ഡ് അംഗങ്ങളാണ്.