കെകെഎംഎ ജഹ്റ ബ്രാഞ്ച് കമ്മിറ്റി നോമ്പ് തുറ സംഘടിപ്പിച്ചു
Monday, July 14, 2014 6:37 AM IST
കുവൈറ്റ്: കെകെഎംഎ ജഹ്റ ബ്രാഞ്ച് കമ്മിറ്റി നോമ്പ് തുറ സംഘടിപ്പിച്ചു. ജഹ്റ ടെലി കമ്യൂണിക്കേഷന്‍ ടവറിനു സമീപം ഔഖാഫ് മന്ത്രാലയം പ്രത്യേകം സജ്ജമാക്കിയ ടെന്റില്‍ സംഘടിപ്പിച്ച പരിപാടി കെകെഎംഎ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.

ഇക്ക്യെറ്റ് പെട്രോ കെമിക്കല്‍ കമ്പനി പബ്ളിക് റിലേഷന്‍സ് മാനേജര്‍ മുഹമ്മദ് ഗരീബ് ഹാത്തിം മുഖ്യാഥിതിയായിരുന്നു. പ്രമുഖ വാഗ്മി അബ്ദുള്‍ സലാം സ്വലാഹി മരണാനന്തര ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയും കെകെഎംഎ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍ റമദാനും ബദറും വര്‍ത്തമാനവും എന്ന വിഷയത്തെ അധികരിച്ചും പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു. കെ. ബഷീര്‍, ഹംസ പയ്യന്നൂര്‍, അബ്ദുള്‍ റസാക്ക് മേലടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഞ്ഞൂറില്‍ പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ബഷീര്‍ അമേത്ത് സ്വാഗതവും കെ.സി മജീദ് നന്ദിയും പറഞ്ഞു. അബ്ദുള്‍ ഖലം ഖിറാ അത്ത് നടത്തി. ടി ഖമറുദ്ദീന്‍, ടി.സി. നജ്മുദ്ദീന്‍, എം.വി മുഹമ്മദ് കുട്ടി, അബുബക്കര്‍ തിക്കോടി, മൊയ്ദീന്‍ കോയ, ഹംസ തിക്കോടി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍