സാഹിബാബാദ് ഹോളി ഏഞ്ചല്‍സില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു
Monday, July 14, 2014 6:35 AM IST
ന്യൂഡല്‍ഹി: പുതിയതായി പണികഴിപ്പിച്ച സാഹിബാബാദ് ഹോളി ഏഞ്ചല്‍സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ തോമാശ്ളീഹായുടെയും സംയുക്ത തിരുനാള്‍, ഒമ്പതു ദിവസത്തെ നോവേനയ്ക്കുശേഷം ജൂലൈ 13ന് (ഞായര്‍) വിപുലമായ രീതിയില്‍ ഭക്തിനിര്‍ഭരമായ ദിവ്യബലിക്കും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായ പ്രദക്ഷിണത്തോടെയും സമാപിച്ചു.

ഫാ. ബിനുവിന്റെ മുഖ്യകര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍, ഇടവക വികാരി ഫാ.ജോബന്‍ മാത്യു, ഫാ.ബിനോയ് ജോസഫ്, ഫാ. സൈമണ്‍ കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടവകയുടെ അസിസ്റന്റ് വികാരിയും ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ഷാലിമാര്‍ ഗാര്‍ഡന്‍ പ്രിന്‍സിപ്പലുമായ ഫാ.ജോണ്‍ പോളിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ പല ഭാഷകളിലുള്ള ഗാനങ്ങള്‍ ഒരു പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്തു.

ഇടവകയിലുള്ള അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടുകൂടി നടത്തിയ പ്രദക്ഷിണം, സഹിബാബാദ് നിവാസികള്‍ക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. ആഘോഷപൂര്‍വമായ ദിവ്യബലിക്കും പ്രദക്ഷിണത്തിനും ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: എബി വര്‍ഗീസ്