ഫരിദാബാദ് രൂപത മതബോധനവര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു
Monday, July 14, 2014 6:35 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ മതബോധനവര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ജസോല, ഒക്ല ഫാത്തിമ മാതാ ദേവാലയത്തില്‍ നിര്‍വഹിച്ചു.

രാവിലെ ഒമ്പത് മുതല്‍ തുടങ്ങിയ ക്ളാസിന് ഡയറക്ടര്‍ ഫാ. പോള്‍ കൈപറമ്പാടന്‍ നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന സമാപനയോഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു. ഫാ. പോള്‍ കൈപറമ്പാടന്‍, ഫാ. കുരുവിള മാരോട്ടിക്കല്‍, അസിസ്റന്റെ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെമ്പുള്ളിയത്ത്, സെക്രട്ടറി റെജി തോമസ്, ബ്രദര്‍ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉപരിപഠനാര്‍ഥം റോമിലേക്ക് പോകുന്ന അസിസ്റന്റെ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന് യാത്രയയപ്പും നല്‍കി. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള 36 ഇടവകകളില്‍നിന്നുള്ള മതാധ്യാപകര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്