ടൌണ്‍സ് വില്ലില്‍ അല്‍ഫോന്‍സാമ്മയുടെയും തോമാശ്ളീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
Monday, July 14, 2014 6:32 AM IST
ടൌണ്‍സ്വില്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാള്‍ ആഘോഷിച്ചു. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഫാ. തോമസ് പുളിക്കല്‍, റവ. ഫാ. ജോസ് കോയിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും കരിമരുന്ന് കലാപ്രകടനവും കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളില്‍, കമ്മിറ്റി അംഗങ്ങളായ വിനോദ്, സിബി, നവീന്‍, ബിജു, അനില്‍, ബിനു എന്നിവര്‍ നേതൃത്വം നല്‍കി. നോര്‍ത്ത് ക്യൂന്‍ലാന്‍ഡിലുള്ള വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ തിരുനാളില്‍ പങ്കുചേര്‍ന്നു.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍