യുക്മ സൌത്ത് വെസ്റ് റീജിയന് പുതിയ സാരഥികള്‍, സുജു ജോസഫ് പ്രസിഡന്റ് , രവീഷ് ജോണ്‍ സെക്രട്ടറി
Monday, July 14, 2014 4:39 AM IST
ലണ്ടന്‍: യുക്മയില്‍ ഏറ്റവും അധികം അംഗ അസോസിയേഷനുകള്‍ ഉണ്ടായിരുന്ന സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയന്‍ പ്രവര്‍ത്തന സൌകര്യത്തിനായി സൌത്ത് ഈസ്റ്, സൌത്ത് വെസ്റ് എന്നിങ്ങനെ രണ്ടു റീജിയനുകളായി വിഭജിക്കപ്പെട്ടു. അംഗ അസോസിയേഷനുകള്‍ കൂടിയതിനാല്‍ കലാമേള, കായിക മേള തുടങ്ങിയ പരിപാടികള്‍ റീജിയണല്‍ തലത്തില്‍ സംഘടിപ്പിക്കുമ്പോഴും മറ്റും മത്സരാര്‍ഥികളുടെ ആധിക്യം മൂലം സമയബന്ധിതമായി തീര്‍ക്കുവാന്‍ പലപ്പോഴും റീജിയണല്‍ ഭാരവാഹികള്‍ ബുദ്ധിമുട്ടുകയുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് റീജിയനെ രണ്ടായി വിഭജിക്കുവാന്‍ യുക്മ ജനറല്‍ ബോഡി എടുത്ത തീരുമാനം ആണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഒന്നായി നില കൊണ്ടിരുന്നപ്പോള്‍ ഏറെ മികച്ച പ്രകടനം കാഴ്ച വച്ച് കൊണ്ടിരുന്ന റീജിയനായതിനാല്‍ ആ പ്രവര്‍ത്തന നിലവാരത്തില്‍ തന്നെ മുന്‍പോട്ട് പോവുക എന്ന വെല്ലുവിളി പുതുതായി രൂപീകൃതമായ റീജിയനുകള്‍ക്കുമുണ്ട്. നിലവിലെ പ്രസിഡന്റായ റോജിമോന്‍ വര്‍ഗീസ് തന്നെയായിരിക്കും സൌത്ത് ഈസ്റ് റീജിയനെ തുടര്‍ന്നും നയിക്കുക. യുക്മ മുന്‍പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ നാഷണല്‍ കമ്മറ്റി മെമ്പറായിരിക്കുന്ന സൌത്ത് ഈസ്റ് റീജിയനില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ്, നിലവിലെ സെക്രട്ടറി ജോസ് പി.എം, ട്രഷറര്‍ ടോമി തോമസ് തുടങ്ങിയ ശക്തമായ നേതൃനിര ഇപ്പോഴും സൌത്ത് ഈസ്റ് റീജിയനില്‍ തന്നെ തുടരുന്നു എന്നത് ആ റീജിയന് മുതല്‍ക്കൂട്ട് ആകുമെന്ന് കാണാവുന്നതാണ്.

നിലവില്‍ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയനില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സുജു ജോസഫ് ആണ് സൌത്ത് വെസ്റ് റീജിയന്റെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രവീഷ് ജോണ്‍ ആണ് പുതിയ സെക്രട്ടറി. സജീഷ് ടോമിനെ നാഷണല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. തോമസ് ജോര്‍ജ്ജ് ട്രഷററും, വര്‍ഗീസ് ചെറിയാന്‍ വൈസ് പ്രസിഡന്റും ജഗ്ഗി ജോസഫ് ജോയിന്റ് സെക്രട്ടറി ആയും പുതുതായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിലവില്‍ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ആയ നിയിച്ചന്‍ അഗസ്റിന്‍, നഴ്സസ് ഫോറം കോര്‍ഡിനേറ്റര്‍ ആയ രേഖ കുര്യന്‍ എന്നിവര്‍ തത്സ്ഥാനങ്ങളില്‍ തന്നെ തുടരുകയും ചെയ്യും. നിലവിലെ യുക്മ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസിന്റെ നേതൃത്വം സൌത്ത് വെസ്റ് റീജിയന് മറ്റൊരു മുതല്‍ക്കൂട്ടായിരിക്കും.

ഇരു റീജിയനുകള്‍ക്കും എല്ലാ വിധ പ്രവര്‍ത്തന പിന്തുണയും യുക്മ നാഷണല്‍ കമ്മറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ് എന്നും വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ രണ്ടു റീജിയനുകള്‍ക്കും കഴിയട്ടെ എന്ന്! ആശംസിക്കുന്നതായും നാഷണല്‍ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവര്‍ അറിയിച്ചു.