ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു
Saturday, July 12, 2014 8:21 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സൌഹൃദ സംഗമം സംഘടിപ്പിച്ചു. ബത്തയിലെ ഹാഫ്മൂണ്‍ റസ്ററന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

പ്രസിഡന്റ് സി.എം. കുഞ്ഞി കുമ്പള സംഗമം ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. എല്‍.കെ. അജിത് അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് സ്വലാഹി റമദാന്‍ പ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട്, അബ്ദുള്‍ അസീസ് കോഴിക്കോട്, റൂബി മാര്‍ക്കോസ്, പ്രമോദ് പൂപ്പാല, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, ജിഫിന്‍ അരീക്കോട്, ശുക്കൂര്‍ ആലുവ, അബ്ദുള്ള വല്ലാഞ്ചിറ, ഹരികൃഷ്ണന്‍, ജലീല്‍ ആലപ്പുഴ, രാധാകൃഷ്ണന്‍, മുനീര്‍ കോക്കല്ലൂര്‍, കെ.കെ. തോമസ്, രഘു തളിയില്‍, ബാലു കുട്ടന്‍, നാസര്‍ കല്ലറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സലീം കളക്കര സ്വാഗതവും നവാസ് വെള്ളിമാട് കുന്ന് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍