മദനിയുടെ ജാമ്യം നീതിയുടെ വിജയം: പിസിഎഫ്
Saturday, July 12, 2014 8:19 AM IST
ജിദ്ദ: വൈകി കിട്ടിയ നീതി അനീതിയാണെങ്കിലും കര്‍ണാടക ഗവണ്‍മെന്റിന്റെ കുപ്രചരണങ്ങള്‍ തള്ളിക്കൊണ്ട് മദനിക്ക് ഇടക്കാല ജാമ്യം നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. മദനിക്ക് നീതി ലഭിക്കുവാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും പിസിഎഫ് ജിദ്ദ പ്രസിഡന്റ് സിദ്ധിക് സഖാഫി, സെക്രട്ടറി റസാക്ക് മാസ്റര്‍, അബ്ദുള്‍ റഷീദ് ഓയൂര്‍ തുടങ്ങിയവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍