ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ളെയിന്‍
Saturday, July 12, 2014 8:17 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ പുതിയ ചാപ്ളെയിനായി അധികാരമേല്‍ക്കുന്ന ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ജൂലൈ 14ന് (തിങ്കള്‍) വൈകുന്നേരം 5.30 ന് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ ആസ്ഥനമായ മിക്കലമില്‍ മെല്‍ബണ്‍ സീറോ മലബാര്‍ സമൂഹം ഉജ്ജ്വല സ്വീകരണം നല്‍കും.

നിലവില്‍ രൂപതയുടെ വികാരി ജനറാളും ഫിനാന്‍സ് ഓഫീസറുമാണ് ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി. 2006 മുതല്‍ കാന്‍ബറ രൂപതയുടെ കത്തീഡ്രലായ സെന്റ് ക്രിസ്റഫര്‍ പാരീഷിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം ചെയ്യുകയായിരുന്നു ഫാ. ഫ്രാന്‍സിസ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ അച്ചന്‍ അതിരൂപതയിലെ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ ഡയറക്ടര്‍, സേവ് എ ഫാമിലി എക്സിക്യൂട്ടീവ് ഡയറക്ടര്‍, അസോസിയേഷന്‍ ഫോര്‍ ഓര്‍ഫനേജസ്
ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റിറ്റ്യൂഷന്‍സ് കേരളയുടെ സ്ഥാപക പ്രസിഡന്റ്, കേരള കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ സേവനം ചെയ്ത ഫ്രാന്‍സിസ് അച്ചനെ 2010 ലാണ് ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹ ത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി നിയമിച്ചത്. മെല്‍ബണിലെ സീറോ മലബാര്‍ സമൂഹത്തിന് പരിചതിനായ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മെല്‍ബണ്‍ ചാപ്ളെയിനായി നിയമിതനായത് ഏറെ പ്രതീക്ഷയോടാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്. ഇതിനോടകം തന്നെ ദേവാലയങ്ങള്‍ക്കള്ള സ്ഥലങ്ങള്‍ സ്വ ന്തമാക്കിയ മെല്‍ബണിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ക്ക് മാര്‍ ബോസ്കോ പു ത്തൂരിന്റെയും വികാരി ജനറാളും ചാപ്ളെയിനുമായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെയും കഴിവുറ്റ നേതൃത്വത്തിലൂടെ സ്വന്തമായ ദേവലായങ്ങള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍