കൊണ്േടാട്ടി മണ്ഡലം കെഎംസിസി 'പലസ്തീന്‍ ഐക്യദാര്‍ഡ്യം' ജുലൈ 17 ന്
Saturday, July 12, 2014 8:16 AM IST
ജിദ്ദ: ലോക മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമം നടത്തുന്ന ഇസ്രയേല്‍ ക്രൂരതക്കെതിരെ സ്വന്തം നാടിന്റെ മോചനത്തിനുവേണ്ടി പോരാടാന്‍ പോലും അശക്തരായ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജിദ്ദാ കൊണ്േടാട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി ജൂലൈ 17 ന് (വ്യാഴം) വൈകിട്ട് അഞ്ചിന് ശറഫിയ ഇംപാല റസ്ററന്റില്‍ എല്ലാ പ്രവാസി സംഘടനകളെയും ഉള്‍പ്പെടുത്തി ഐക്യദാര്‍ദ്യ സമ്മേളനം നടത്തുന്നു.

പ്രസ്തുത സമ്മേളത്തില്‍ ഗാസയിലെ പീഡനമനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും. ചെറുകാവ് പഞ്ചായത്ത് കെഎംസിസിയുടെ ഇഫ്താര്‍ സംഗമവും ശേഷം കൊണ്േടാട്ടി മണ്ഡലം കെഎംസിസി പ്രവര്‍ത്തക സമിതി യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍