ഫ്രാങ്ക്ഫര്‍ട്ടില്‍ വി.തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ 13 ന്
Saturday, July 12, 2014 8:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെ മരണതിരുനാള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ ഇടവകയില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ജൂലൈ 13ന് (ഞായര്‍) വൈകുന്നേരം നാലിന് റ്യോഡല്‍ഹൈമിലെ സെന്റ് അന്തോണിയോസ് ദേവാലയത്തില്‍ (ട. അിീിശൌ ഗശൃരവല, അഹലഃമിറലൃൃമലൈ 25 60489 എൃമിസളൌൃഞേöറലഹവലശാ) ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ ദിവ്യബലിക്ക് ഫാ.വിനീത് വടക്കേക്കര എംഎസ്ജെ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അഗാപ്പെയും നടക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ദേവദാസ് പോള്‍ സിഎംഎഫ് : 06961000917/015774381889.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍