നവയുഗം ടിക്കറ്റ് നല്‍കി; ശിക്ഷാകാലാവധി കഴിഞ്ഞും തുക്ബ ജയിലില്‍ കഴിഞ്ഞിരുന്ന റഷീദ് നാട്ടിലേക്ക്
Friday, July 11, 2014 8:02 AM IST
ദമാം: ശിക്ഷാകാലാവധി കഴിഞ്ഞും നാട്ടില്‍ പോകാന്‍ കഴിയാതെ തുക്ബ ജയിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് തിരുമിട്ടകോട് വരമങ്ങലത്ത് അബ്ദുള്‍ റഷീദ് ഏഴു വര്‍ഷമായി സൌദിയിലെത്തിയിട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി തുക്ബ ജയിലില്‍ കഴിയുകയായിരുന്നു. നവയുഗം നല്‍കിയ ടിക്കറ്റില്‍ ജൂലൈ 13ന് (ഞായ) ജെറ്റ് എയര്‍വെയ്സില്‍ റഷീദ് നാട്ടിലേക്ക് തിരിക്കും.

റഷീദിന്റെ ടിക്കറ്റ് നവയുഗം അല്‍കോബാര്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍ തിരുവനന്തപുരം, ഷാജി തിരുവനന്തപുരം എന്നിവര്‍ തുക്ബ ജയിലെത്തി കൈമാറിയിരുന്നു.

ഇനിയും തുക്ബ ജയിലില്‍ 12 മലയാളികളടക്കം 56 ഇന്ത്യക്കാര്‍ ശിക്ഷാകാലാവധി കഴിഞ്ഞ് കിടപ്പുണ്ട് ഇവരെക്കൂടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് നവയുഗം നേതൃത്വം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം