ലെസ്റര്‍ ഓഫ് മദര്‍ ദേവാലയത്തിലെ തിരുനാള്‍ ഓഗസ്റ് 22, 23, 24 തീയതികളില്‍
Friday, July 11, 2014 7:59 AM IST
ലെസ്റര്‍ (ലണ്ടന്‍): യുകെയിലെ പ്രശസ്തമായ ലെസ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ് 22, 23, 24 തീയതികളില്‍ ആഘോഷിക്കുന്നു.

തീര്‍ഥാടനം, അനുതാപ ശുശ്രൂഷ, വചന ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന, പ്രദക്ഷിണം തുടങ്ങിയ അനുഗ്രഹീത ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുനാള്‍ പ്രസുദേന്തികളായ സെന്റ് ജോസഫ് പ്രയര്‍ ഗ്രൂപ്പ് എല്ലാവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് എടത്വ