ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ പിതാവ് നിര്യാതനായി
Friday, July 11, 2014 7:58 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളികളുടെ ആത്മീയ ഗുരുവും ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിനുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ പിതാവ് പി.ടി കുര്യന്‍ (83) നിര്യാതനായി. സംസ്കാരം ജൂലൈ 14ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സെന്റ് ആന്‍സ് ദേവാലയത്തില്‍ നടക്കും.

മക്കള്‍ സണ്ണി (ദമാം), ലിസമ്മ (യുഎസ്എ), ഫാ. സജി (യുകെ), സാബു(പയ്യാവൂര്‍), സൈബി (ഓസ്ട്രേലിയ). മരുമക്കള്‍: മോളി, രാജു, ജോസ്, സജിനി, ഷാജി.

സംസ്കാരചടങ്ങില്‍ പങ്കെടുക്കുവാന്‍ ഫാ. സജി നാട്ടിലേക്ക് തിരിച്ചു.

പരേതന്റെ ആത്മാവിന് നിത്യശാന്തിക്കായി ഇന്നലെ മാഞ്ചസ്റര്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനയും ദിവ്യബലിയും നടന്നു. ഫാ മാത്യു കരിയിലക്കുളം, ഫാ. സജി മലയില്‍ പുത്തന്‍പുര തുടങ്ങിയവര്‍ കാര്‍മികരായി. യുകെകെസിഎ മാഞ്ചസ്ററിലെ വിവിധ സാമൂഹിക ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ചും ഭാരവാഹികള്‍ ദിവ്യബലിയില്‍ പങ്കുകൊണ്ടു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍