മോര്‍ അപ്രേം മെത്രാപോലീത്തായ്ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി
Friday, July 11, 2014 7:57 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനായി സൂറിച്ച് വിമാനത്താവളത്തില്‍ എത്തിയ യാക്കോബായ സഭയിലെ അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രാപോലീത്തായെ ആര്‍ത്തിലെ ദയറായില്‍നിന്നെത്തിയ ഗ്രബ്രിയേല്‍ റമ്പാച്ചനും എജിഒകെ കാഷ്യര്‍ തോമസ് കക്കാട്ടും എംഎസ്ഒസിഎംഇ വനിതാസമാജം പ്രതിനിധി സുമ തോമസും യുവജന വിഭാഗം പ്രവര്‍ത്തകരായ ബിബിയ, നിമിഷ തുടങ്ങിയവരും ചേര്‍ന്ന് സ്വീകരിച്ചു.

പിതാവിന്റെ മൂന്നു ദിവസം നീളുന്ന സ്വിസ് സന്ദര്‍ശനവേളയില്‍ സൂറിച്ച്, ലുസേണ്‍, ആര്‍ത്ത് തുടങ്ങിയ സ്ഥലങ്ങളിലുള്ള ക്രി,സ്ത്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ആര്‍ത്തിലെ ദയറാധിപന്‍ ദിവന്നാസിയോസ് ഗുര്‍ബൂബ് മെത്രാപോലീത്തായുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോര്‍ അപ്രേം പിതാവ് സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്.

റിപ്പോര്‍ട്ട്: സജി പടിക്കകുടി