സ്വാന്‍സിയില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ സമൂഹബലി ജൂലൈ 23ന്
Friday, July 11, 2014 7:57 AM IST
സ്വാന്‍സി: സിബിസിഐ അത്മായ കൌണ്‍സില്‍ ചെയര്‍മാനും കാഞ്ഞിരിപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജൂലൈ 23ന് (ബുധന്‍) സ്വാന്‍സിയില്‍ സമൂഹബലി അര്‍പ്പിക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ദിവ്യബലിയില്‍ വെയില്‍സിലെ മെനീവിയ രൂപതയിലും കാര്‍ഡിഫ് അതിരൂപതയിലും സീറോ മലബാര്‍ കാത്തലിക് സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദികരും പങ്കുചേരും.

ഫാ. സിറിള്‍ തടത്തില്‍, ഫാ. ടോമി അഗസ്റിന്‍ നെല്ലുവേലില്‍, ഫാ. പയസ് അഗസ്റിന്‍ വാലുമ്മേല്‍മലയില്‍, ഫാ. സജി അപ്പോഴിപറമ്പില്‍, ഫാ. ആംബ്രോസ് മാളിയേക്കല്‍ എന്നീ വൈദികരും പിതാവിനൊപ്പം ബലിയര്‍പ്പിക്കും.

കേരളത്തിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍നിന്നും വെയില്‍സിന്റെ മണ്ണിലേക്ക് കുടിയേറിയ സീറോ മലബാര്‍ കാത്തലിക് വിശ്വാസ സമൂഹത്തിനുവേണ്ടി ഇതാദ്യമായിട്ടാണ് സീറോ മലബാര്‍ സഭയിലെ ഒരു ബിഷപ് വെയില്‍സില്‍ സമൂഹബലി അര്‍പ്പിക്കുന്നത്. കുര്‍ബാനയ്ക്കുശേഷം പിതാവിനും സീറോ മലബാര്‍ സഭാ അത്മായ കമ്മീഷന്‍ സെക്രട്ടറിയും ലെയ്റ്റി വോയ്സ് എഡിറ്ററുമായ ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യനും സ്വീകരണം നല്‍കും. തുടര്‍ന്ന് ഇരുവരും അത്മായ സമൂഹമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

പള്ളിയുടെ വിലാസം: ഒീഹ്യ ഇൃീ ഞ.ഇ. ഇവൌൃരവ, ഡുുലൃ ഗശിഴ ഒലമറ ഞീമറ, ഏലിറൃീ, ടംമിലെമ ടഅ5 8ആഞ.

റിപ്പോര്‍ട്ട്: സിറിയക് പി. ജോര്‍ജ്