76-ാമത് സാഹിത്യ സല്ലാപത്തില്‍ ബെന്യാമിന്‍ പങ്കെടുക്കുന്നു
Friday, July 11, 2014 7:56 AM IST
ടാമ്പാ: ജൂലൈ 12ന് (ശനി) സംഘടിപ്പിക്കുന്ന എഴുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ആടുജീവിതം' എന്ന നോവലിലൂടെ പ്രശസ്തനായ ബെന്യാമിന്‍ ആയിരിക്കും 'പുതിയ നോവല്‍ സങ്കല്‍പ്പം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുന്നത്. പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള ധാരാളം ആളുകള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. മലയാള നോവലുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ അഞ്ചിന് സംഘടിപ്പിച്ച എഴുപത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ കവിതയുടെ പരിണാമത്തെക്കുറിച്ച് പ്രശസ്ത മലയാള കവി പി.പി, ശ്രീധരനുണ്ണി പ്രബന്ധം അവതരിപ്പിച്ചു. പ്രബന്ധാവതരണവും തുടര്‍ന്നുനടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. അമേരിക്കന്‍ മലയാളികള്‍ കവിതകള്‍ ആസ്വദിക്കുന്നതില്‍ ഒട്ടും പുറകിലല്ലാ എന്നും അവര്‍ എക്കാലത്തും മാറി മാറി വരുന്ന കവിതാരീതികളെ സന്തോഷത്തോടെ സ്വീകരിക്കാറുണ്െടന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പുത്തന്‍ കവിതാ രീതികള്‍ മാമൂലുകള്‍ക്കെതിരാണെന്നും അതിനാല്‍ തന്നെ അത്തരം കവിതകള്‍ അവഗണിക്കപ്പെടേണ്ടാതാണെന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനമായിരുന്ന ജൂലൈ അഞ്ചിന് സംഘടിപ്പിച്ച എഴുപത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ ബേപ്പൂര്‍ സുല്‍ത്താനും മലയാളികളുടെ ഇഷ്ട കഥാകാരനുമായിരുന്ന ബഷീറിനെ അനുസ്മരിച്ചു.

ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. എ.കെ.ബി. പിള്ള, ഡോണാ മയൂര, പ്രിയാ ഉണ്ണികൃഷ്ണന്‍, പ്രഫ. എം.ടി. ആന്റണി, എം.സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, രാജു തോമസ്, എ.സി. ജോര്‍ജ്, ജോര്‍ജ് മുകളേല്‍, ജേക്കബ് തോമസ്, ഹരി നമ്പൂതിരി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, ഡോ. മര്‍സലിന്‍ ജെ, മോറിസ്, ഡോ. രാജന്‍ മര്‍ക്കോസ്, ബാലാ ആന്ദ്രപ്പള്ളില്‍, മൈക്ക് മത്തായി, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജയിംസ് മാത്യു, സിറിയക് സ്കറിയ, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, പി.വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395.