ഇസ്ലാഹി സെന്റര്‍ പഠന ക്ളാസും നോമ്പുതുറയും
Thursday, July 10, 2014 8:08 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പഠന ക്ളാസും നോമ്പുതുറയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഹവല്ലി യൂണിറ്റിന്റെ ഇഫ്താര്‍ ജൂലൈ 10ന് വൈകുന്നേരം അഞ്ചിനും പരിപാടിയില്‍ അബ്ദുള്‍ കബീര്‍ സ്വലാഹിയും ശുറൈഹ് സലഫിയും ക്ളാസെടുക്കും. സെന്ററിന് കീഴില്‍ നടക്കുന്ന അബാസിയ ഇസ് ലാഹി മദ്രസയുടെ രക്ഷിതാക്കളുടെ ഇഫ്താര്‍ സംഗമം ജൂലൈ 10ന് (വ്യാഴം) വൈകുന്നേരം ആറിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും.

ഫര്‍വാനിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം ജൂലൈ 11ന് (വെള്ളി) വൈകുന്നേരം അഞ്ചിന് അല്‍ റാഷിദ് സ്കൂളിനും കലിമാത്തിനും പിന്‍വശത്തുള്ള ഫര്‍വാനിയ മസ്ജിദ് അത്വാരിദ് ബിന്‍ ഹാജിബില്‍ നടക്കും. പരിപാടിയില്‍ അബ്ദുള്‍ കബീര്‍ സ്വലാഹി, ശുറൈഹ് സലഫി എന്നിവര്‍ ക്ളാസെടുക്കും.

സാല്‍മിയ മൈദാന്‍ ഹവല്ലി യൂണിറ്റുകളുടെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം ജൂലൈ 12 ന് (ശനി) വൈകുന്നേരം അഞ്ചിന് സാല്‍മിയ മസ്ജിദ് അല്‍ വുഹൈബില്‍ നടക്കും. പരിപാടിയില്‍ മുജീബ് റഹ്മാന്‍ സ്വലാഹി, ശുറൈഹ് സലഫി, പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി എന്നിവര്‍ ക്ളാസെടുക്കും.

റിഗയ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം ജൂലൈ 12ന് (ശനി) വൈകുന്നേരം അഞ്ചിന് റിഗയ് മസജ്ദി ഹിസ അല്‍ ഹാജിരിയില്‍ നടക്കും. പരിപാടിയില്‍ സ്വലാഹുദ്ദീന്‍ സ്വലാഹി, ശുറൈഹ് സലഫി എന്നിവര്‍ ക്ളാസെടുക്കും.

വിശദ വിവരങ്ങള്‍ക്ക്: 65686169, 99392791, 22432079, 23915217.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്