ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 12, 20 തിയതികളില്‍
Thursday, July 10, 2014 8:05 AM IST
ഫിലാഡല്‍ഫിയ: 2014 ലെ സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഞ്ചാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 12 (ശനി), 20 (ഞായര്‍) എന്നീ ദിവസങ്ങളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പുനര്‍നിര്‍മിച്ച വോളിബോള്‍ കോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക.

ടൂര്‍ണമന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്സ് സംഘാടകരും കായികതാരങ്ങളും അഭ്യുദയകാംക്ഷികളും പരിശ്രമിക്കുന്നു.

എല്ലാവര്‍ഷവും ജൂലൈ രണ്ടാമത്തെ വീക്കെന്‍ഡില്‍ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും കളിയില്‍ വ്യക്തിഗത മികവുപുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ജൂലൈ 12 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കും. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ 20 ന് (ഞായര്‍) മൂന്നു മുതല്‍ നടക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, ക്രിസ്റോസ് മാര്‍ത്തോമ, ഫിലാഡല്‍ഫിയ മാര്‍ത്തോമ, അസന്‍ഷന്‍ മാര്‍ത്തോമ, സെന്റ് തോമസ് സീറോ മലബാര്‍, ഗ്രെയിസ് പെന്റക്കോസ്റല്‍ എന്നീ പള്ളി ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നതിന് തയാറെടുക്കുന്നു.

സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സെബാസ്റ്യന്‍ ഏബ്രാഹം കിഴക്കേതോട്ടം, ബാബു വര്‍ക്കി എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായി ഒരു ടീം ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിക്കുന്നു.

ടൂര്‍ണമന്റില്‍ രജിസ്റര്‍ ചെയ്യുന്നതിനും മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും സെബാസ്റ്യന്‍ ഏബ്രാഹം കിഴക്കേതോട്ടം 267 467 2650, ബാബു വര്‍ക്കി 267 909 0721 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍