വലപ്പാട് സൊസൈറ്റി ഇഫ്താര്‍ നടത്തി
Wednesday, July 9, 2014 8:10 AM IST
റിയാദ്: വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്ഹയിലെ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നോമ്പുതുറയും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് ക്ളമന്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷിഖ് വലപ്പാട് ആമുഖ പ്രസംഗം നിര്‍വഹിച്ചു. വി.എ. സലാം, ഷാജഹാന്‍, സത്താര്‍, അമീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാസര്‍ കരയാമുട്ടം സ്വാഗതവും വി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. റാഫി, പ്രഹ്ളാദന്‍, ശ്രീകുമാര്‍, ഉബൈദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍