കലാകേരളം ഗ്ളാസ്ഗോയുടെ വോളിബോള്‍ ടൂര്‍ണമെന്റ്
Wednesday, July 9, 2014 8:08 AM IST
ഗ്ളാസ്ഗോ : ഒന്നാമത് കലാകേരളം യൂറോ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 30ന് ഗ്ളാസ്ഗോയില്‍ നടക്കും. കലാ, കായിക, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് ജന്മമെടുത്ത കലാകേരളം ഗ്ളാസ്ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദ്യ അന്തര്‍ദേശീയ മത്സരത്തെ ഏറ്റവും വിജയപ്രദമായി മാറ്റാനുള്ള ശ്രമത്തിലാണ് കലാ കേരളം ഗ്ളാസ്ഗോ.

ഓഗസ്റ് 30ന് ലോകം കണ്ട ഏറ്റവും മികച്ച വോളിബോള്‍ ഇതിഹാസതാരം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം പ്രത്യേകം തയാറാക്കിയ കലാ കേരളം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ മാറ്റുരയ്ക്കാന്‍# യൂറോപ്പിലെമ്പാടുമുള്ള എല്ലാ മലയാളി വോളിബോള്‍ താരങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.

ഒന്നാം സ്ഥാനക്കാര്‍ക്ക് 501 പൌണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 201 പൌണ്ടുമാണ് സമ്മാനമായി ലഭിക്കും. കൂടാതെ വ്യക്തിഗത സമ്മാനങ്ങളും ലഭിക്കും.

കലാകേരളം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ഓഗസ്റ് 30ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വെരയായിരിക്കും മത്സരങ്ങള്‍. യുകെയിലേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയും വോളിബോള്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

വിശദ വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ കാറ്റാടി 0044 7503978877, ജേയ്ബി പോള്‍ 044 7411757587, രഞ്ജിത്ത് കോയിപ്പള്ളി 0044 7722558602, ജോജി സെബാസ്റ്യന്‍ 0044 7877606562.

റിപ്പോര്‍ട്ട്: ജിമ്മി ജോസഫ്