മെല്‍ബണില്‍ മലയാളി മുസ്ലിം ഇഫ്താര്‍ സംഗമം നടത്തി
Wednesday, July 9, 2014 8:06 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മലയാളി ഇസ് ലാമിക് അസോസിയേഷന്‍ (ആമിയ) ട് രുഗനിന അര്‍ന്ടല്‍ പാര്‍ക് കര്‍മ യൂണിറ്റി സെന്ററില്‍ വിപുലമായ രീതിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. വിവിധ തുറകളിലുള്ള മത സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും സിഡ്നി ആമിയ പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ സാന്നിധ്യംകൊണ്ട് മികച്ചതായിരുന്നു ഇഫ്താര്‍ സംഗമം.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സാഹിറിന്റെ ഖുര്‍ആന്‍ പാരായണത്തോടും റസിന്‍ റഫീലിന്റെ പരിഭാഷയോടും കൂടി ഇഫ്താര്‍ സംഗമത്തിന്റെ ഒന്നാം ഘട്ടത്തിനു തുടക്കം കുറിച്ചു. സമൂഹത്തില്‍ മത അഹിഷ്ണുത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെയുള്ള മത സൌഹാര്‍ദ സംഗമങ്ങള്‍ അനിവാര്യമായിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തില്‍ അഫ്സല്‍ സൂചിപ്പിച്ചു.

സ്പ്രിംഗ്വേല്‍ മിനരറ്റ് കോളജ് അധ്യാപകനായ ജനാബ് ഒമര്‍ മര്‍സൂക് കാരുണ്യത്തിന്റെയും സംസ്കരണത്തിന്റേയും മാസമായ റമദാന്‍ എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരെല്ലാം ദൈവ സൃഷ്ടിയാണെന്നും ദൈവത്തിങ്കലേയ്ക്ക് മടക്കപ്പെടുകയും ദൈവകോടതിയില്‍ വിചാരണ നേരിടേണ്ടി വരേണ്ടവരാണെന്ന് നാം ഓരോരുത്തരും എന്തുമാത്രം ഓര്‍ക്കേണ്ടതുണ്െടന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് മെല്‍ബണ്‍ കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ശശികുമാര്‍, പ്രവാസി ഒഐസിസി ഓസ്ട്രേലിയ ജോസ് എം. ജോര്‍ജ്, തോമസ് എം. ജോര്‍ജ് (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയ), അശോക് മാത്യു (ട്രസ്റ് ഓഫ് മെംബര്‍ ഓഫ് സീറോ മലബാര്‍ ചര്‍ച്ച് ഇന്‍ മെല്‍ബണ്‍), ജിം ജാസ്പരെ (ജനറല്‍ മാനേജര്‍ ഇന്‍ സിഡ്കോ, ഓസ്ട്രേലിയ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. 4.40ന് ഇഫ്താര്‍ ഒരുക്കങ്ങള്‍ക്കുവേണ്ടി ഒന്നാം ഘട്ടത്തിന്റെ തിരശീല വീണു.

ഇഫ്താറിനുശേഷം 5.45ന് സുലൈമാന്‍ സിഡ്നിയുടെ ഖുര്‍ആന്‍ പാരായണത്തോടെ രണ്ടാം ഘട്ടം ആരംഭിച്ചു. അല്‍ തഖ് വ കോളജ് അധ്യാപകന്‍ ജനാബ് അബ്ദു ഷഹീദ് സ്നേഹത്തിന്റേയും സമാധാനത്തിന്റേയും മതമായ ഇസ് ലാം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ ഗാനാലാപനവും സുരേഷ് വല്യത്ത്, തിരുവല്ലം ഭാസി, ജോര്‍ജ് തോമസ്, ഡോ. ഷഹീര്‍, സജി മുണ്ടയ്ക്കല്‍, എട്വവാര്‍ദ് തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ആമിയ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും ക്ഷണം സ്വീകരിച്ച് സംഗമത്തില്‍ പങ്കെടുത്തവര്‍ക്കും ആശസകര്‍ നേരാന്‍ സമയം കണ്െടത്തിയവര്‍ക്കും മറ്റു മതസ്ഥര്‍ക്കും പ്രസിഡന്റ് നാസര്‍ ഇബ്രാഹിം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ബാബു തൂമ്പത്ത്