സ്വിറ്റ്സര്‍ലന്‍ഡില്‍ ഫ്ളവര്‍ ഷോയും കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും സെപ്റ്റംബര്‍ ആറിന്
Tuesday, July 8, 2014 8:13 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി നടത്തുന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ആറിന് (ശനി) ഫ്ളവര്‍ ഷോയും കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും നടത്തുന്നു. സൂറിച്ച് ഹെസ്ളി ഹാളിലായിരിക്കും പ്രദര്‍ശനം. കാഷ് പ്രൈസും ട്രോഫിയും ജേതാക്കള്‍ക്ക് സമ്മാനമായി ലഭിക്കും.

പൊതുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടാറുള്ള ഉത്സവമാണ് കേളി ഓണാഘോഷം. ജനങ്ങള്‍ (കാണികള്‍) വോട്ടുചെയ്താണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പിആര്‍ഒ പയസ് പലത്രകടവില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍