സിഡ്നിയില്‍ 'സെലസ്റിയന്‍ നൈറ്റ് 2014' ഒക്ടോബര്‍ 30ന്
Tuesday, July 8, 2014 6:52 AM IST
സിഡ്നി: ക്രൈസ്തവ കലാസ്വാദകര്‍ക്ക് വ്യത്യസ്തമായ അനുഭവതലങ്ങളെ സമ്മാനിക്കുവാന്‍ സിഡ്നി ബഥേല്‍ മാര്‍ത്തോമ ഇടവക ഒരുക്കുന്ന നൃത്തവും സംഗീതവും ഒത്തുചേരുന്ന മെഗാ ഷോ 'സെലസ്റിയന്‍ നൈറ്റ് 2014' ന്റെ ഒരുക്കങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

ഓഗസ്റ് 30ന് (ശനി) വൈകുന്നേരം സിഡ്നിയിലെ സില്‍വര്‍ വാട്ടര്‍ സി. 3. കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയും മികച്ച രീതിയില്‍ മുന്നേറുന്നുണ്ട്. ആധുനിക ക്രിസ്ത്യന്‍ നൃത്തരൂപങ്ങള്‍ക്കൊപ്പം പരമ്പരാഗത ക്രിസ്ത്യന്‍ നൃത്തങ്ങളും വാദ്യസംഗീതം, അക്കാപെല്ലാ, ക്രിസ്ത്യന്‍ ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് ഗാനമേള അരങ്ങേറുന്നത്.

സിഡ്നിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എണ്ണൂറിലധികം ആസ്വാദകര്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ വൈദികരും പങ്കുചേരും.

ടിക്കറ്റ് നിരക്ക് ഡിന്നര്‍ ഉള്‍പ്പെടെ ഗോള്‍ഡ് 40 ഡോളറും. സില്‍വര്‍ 30 ഡോളറുമാണ്. കുട്ടികള്‍ക്ക് 20 ഡോളറാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യൂസ് എ. മാത്യു 0400221158, ജോര്‍ജ് തോമസ് 0401687587, ജോര്‍ജ് പണിക്കര്‍ 0418119834.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ