ന്യൂകാസിലില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു
Tuesday, July 8, 2014 6:52 AM IST
ന്യൂകാസില്‍: ന്യൂകാസില്‍ മലയാളികള്‍ ഒന്നുചേര്‍ന്ന് ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. ഇംഗ്ളീഷ് മാര്‍ട്ട യെഷ്യസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ന്യൂ കാസില്‍ രൂപതയിലെ വൈദികരായ ഫാ. ബിജു മാളിയേക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധ തോമാശ്ളീഹായുടെയും ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും തിരുസ്വരൂപങ്ങളും വഹിച്ച് വര്‍ണശബളമായ തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്നുനടന്ന കലാസന്ധ്യയില്‍ ന്യൂകാസില്‍ ബിഷപ് മാര്‍ ശീമസ് കണ്ണിംഗ് ഹാം അധ്യക്ഷത വഹിച്ചു. എല്ലാ വാര്‍ഡുകളുടെയും നേതൃത്വത്തില്‍ നടന്ന കലാപരിപാടികളും നടന്നു.

ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ നെബു പ്ളാതോട്ടത്തില്‍, ടിനു ബിനു പുളിക്കതൊട്ടിയില്‍ എന്നിവരായിരുന്നു പ്രോഗ്രാം കണ്‍വീനര്‍മാര്‍. ഐലിന്‍ ബിനു, എയ്ഞ്ചല്‍ സണ്ണി എന്നിവര്‍ അവതാരകരായിരുന്നു. സുഭാഷ് കുന്നേല്‍ സ്വാഗതവും ടിനു ബിനു നന്ദിയും അര്‍പ്പിച്ചു. ഷെഫ് റോബിന്‍ ഫ്ലെവേഷ്സു ഒരുക്കിയ രുചികരമായ സ്നേഹവിരുന്നും നേര്‍ച്ച ഭക്ഷണവും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍