സെന്‍ട്രല്‍ മാഞ്ചസ്റര്‍ തിരുനാള്‍ ജൂലൈ 12 ന്
Tuesday, July 8, 2014 6:51 AM IST
മാഞ്ചസ്റര്‍ : സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് ഇനി അഞ്ചു ദിവസങ്ങള്‍ മാത്രം.

ജൂലൈ മൂന്നിന് ദുക്റാന തിരുനാളിനെതുടര്‍ന്ന് വിവിധ വാര്‍ഡുകളില്‍ ആയി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന നടന്നു വരുന്നു.

12ന് (ശനി) രാവിലെ 9.30ന് കുര്‍ബാനയും ലതീഞ്ഞും തുടര്‍ന്ന് കൊടിയേറ്റും നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് സീറോ മലബാര് അപ്പസ്തോലിക് വിസിറ്റേറ്ററും തൃശൂര്‍ അതിരൂപത സഹായ മെത്രനുമായ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും നടക്കും.

സീറോ മലബാര്‍ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മരശ്േശ്യേ മെേഹഹ തിരുനാളിനെ മോഡി പിടിപ്പിക്കും

തിരുനാളില്‍ പങ്കെടുത്തു വിശുദ്ധരുടെ മാധ്യസ്ഥം യാചിച്ചു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍