ശീതയുദ്ധം അവസാനിപ്പിച്ച എഡ്വേഡ് ഷെവദ്നാദ്സെ അന്തരിച്ചു
Tuesday, July 8, 2014 6:46 AM IST
കൊളോണ്‍(ജര്‍മനി): ശീതയുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എഡ്വേഡ് ഷെവദ്നാദ്സെ അന്തരിച്ചു. പ്രമുഖ നയതന്ത്രജ്ഞനും റഷ്യന്‍ വിദേശകാര്യ മന്ത്രിയും സ്വതന്ത്ര ജോര്‍ജിയയുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. 86 വയസായിരുന്നു.

20-ാം വയസില്‍ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം അഴിമതിക്കെതിരായി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായി. 1972ല്‍ ജോര്‍ജിയന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ നേതൃനിരയിലത്തിെ.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഉദാരീകരണ നയങ്ങളുടെ നയതന്ത്ര മുഖമായിരുന്നു ഷെവദ്നാദ്സെ. സോവിയറ്റ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ബെര്‍ലിന്‍ വിഷയത്തിലും പ്രധാന പങ്കു വഹിച്ചു. എന്നാല്‍, സോവിയറ്റ് അനന്തര ജോര്‍ജിയന്‍ നേതാവായിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനങ്ങള്‍ അപമാനം നിറഞ്ഞതായിരുന്നു. പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെടുകയും പദവിയില്‍നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

ജോര്‍ജിയയെ യൂറോപ്യന്‍ കൌണ്‍സിലില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ഷെവദ്നാദ്സെ തന്നെയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍