തിരൂര്‍ സിഎച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ രൂപീകരിച്ചു
Tuesday, July 8, 2014 6:40 AM IST
ജിദ്ദ: തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിരൂര്‍ സിഎച്ച് സെന്ററിന്റെ ജിദ്ദാ ചാപ്റ്ററിനു തുടക്കമായി. ശറഫിയ ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരൂര്‍, താനൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള കെഎംസിസി പ്രവര്‍ത്തകരുടെ സംയുക്തയോഗം ജിദ്ദാ ചാപ്റ്ററിന്റെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വി.പി. ഉനൈസ് (ചെയര്‍മാന്‍), അസ്ലം മടത്തിലകത്ത് (വൈസ് ചെയര്‍മാന്‍), സലാം തിരൂര്‍ (കണ്‍വീനര്‍), സമദ്, ഷാഫി (ജോയിന്റ് കണ്‍വീനര്‍മാര്‍), ഇല്യാസ് കല്ലിങ്ങല്‍ (ട്രഷറര്‍) എന്നിവരേയും പി.പി ഗഫൂര്‍, ഹനീഫ കല്ലെന്‍, മുസ്തഫ ഹാജി, സിദ്ദിഖ് കൂട്ടായി, മൊയ്തീന്‍ ഓമച്ചപ്പുഴ, അലവി മൊയ്തീന്‍, എം.പി. മുസ്തഫ എന്നിവരെ എക്സികൂട്ടീവ് അംഗങ്ങളുമായും തെരഞ്ഞെടുത്തു.

യോഗത്തില്‍ വി.പി ഉനൈസ്, ഇല്യാസ് കല്ലിങ്ങല്‍, അസ്ലം മടത്തിലകത്ത്, സലാം തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും രാത്രി ഭക്ഷണം, റമദാനില്‍ നോമ്പ് തുറ വിഭവങ്ങളും അത്താഴവും, പാവപ്പെട്ട രോഗികള്‍ക് സൌജന്യ നിരക്കില്‍ ആംബുലന്‍സ് സര്‍വീസ്, സൌജന്യ ഓക്സിജന്‍, വാട്ടര്‍ ബെഡ്, ദരിദ്രരും നിസഹായരുമായ രോഗികള്‍ക്ക് അടിയന്തര ധനസഹായം തുടങ്ങിയവ നടത്തിവരുന്ന തിരൂര്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുകയുമാണ് ജിദ്ദ ചാപ്റ്ററിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുക, സൌജന്യ ഡയാലിസിസ് സെന്റര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ സ്ഥാപിക്കുക എന്നിവയാണ് തിരൂര്‍ ജിദ്ദാ ചാപ്റ്റര്‍ കമ്മിറ്റിയുടെ പ്രഥമ പരിഗണനയിലുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍