റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: നവോദയ
Tuesday, July 8, 2014 6:38 AM IST
ജിദ്ദ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യ പെട്ടു.

ഇന്ത്യയില്‍ തീവണ്ടി ഗതാഗതം തുടങ്ങാന്‍ ബ്രിട്ടീഷ് ഭരണാധികാരി സ്വകാര്യ സംരംഭകരെ അനുവദിച്ചിരുന്നു. പിന്നീട് അത് ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടുകൂടി ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായി വളരുകയായിരുന്നു. ആ സ്ഥാപനത്തെ ആണ് വീണ്ടും വിദേശ കുത്തകകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നത്.

ഡീസല്‍ വില മാസത്തില്‍ അമ്പതു പൈസ വച്ചു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചവര്‍തന്നെ ഇന്നത്തെ സാഹചര്യത്തില്‍ എണ്ണ വിലക്ക് അനുസരിച്ച് റെയില്‍ നിരക്കും വീണ്ടും വര്‍ധിപ്പിക്കും. റെയില്‍ നിരക്ക് വര്‍ധിക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളീയരെ ആണ്. ഈ ആഘാതം സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും പറ്റില്ല. അതിനാല്‍ മുഴുവന്‍ പ്രവാസി മലയാളികളും കക്ഷി,രാഷ്രീയ ഭേദമന്യേ പ്രതിക്ഷേധിക്കണമെന്ന് ജിദ്ദ നവോദയ രക്ഷാധികാരി വി.കെ അബ്ദുള്‍ റൌഫ്, ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യ പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍