സിഡ്നിയില്‍ സിഎസ്ഐ ആരാധനയും റൈറ്റ് റവ. തോമസ് കെ. ഉമ്മന് സ്വീകരണവും
Tuesday, July 8, 2014 3:31 AM IST
മെല്‍ബണ്‍: മെല്‍ബണ്‍, ബ്രിസ്ബന്‍, അഡ്ലൈഡ് എന്നിവിടങ്ങളിലെ ആരാധനകള്‍ക്കുപുറമെ സിഎസ്ഐ സഭാംഗങ്ങള്‍ സിഡ്നിയില്‍ ആരാധനയ്ക്കായി ഒത്തുകൂടുന്നു.

ജൂലൈ 19ന് വൈകുന്നേരം നാലിന് പരമാറ്റയിലുള്ള ഓള്‍ സെയിന്റ്സ് ആംഗ്ളിക്കന്‍ ദേവാലയത്തില്‍ സിഡ്നിയിലെ ആദ്യ വിശുദ്ധ കുര്‍ബാനക്ക് സിഎസ്ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ നേതൃത്വം നല്‍കും.

ജൂണ്‍ 28ന് സിഡ്നിയില്‍ റവ. ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗിലാണ് സഭാംഗങ്ങള്‍ ഒത്തുകൂടുന്നതിനെക്കുറിച്ചുള്ള തീരുമാനം ഔദ്യോഗികമായി എടുത്തത്.

ജൂലൈ 19ന് (ശനി) നടക്കുന്ന ആരാധനയ്ക്കുശേഷം സിഎസ്ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട തിരുമേനിക്ക് സ്വീകരണം നല്‍കും.

സഭാ മക്കളുടെ സിഡ്നിയിലെ കൂടിച്ചേരലിന് ജോണ്‍ ജേക്കബ്, ബിജോ, ബിജു കുര്യന്‍, ബോണി, റോയി, സുജിന്‍, ടിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോബി ജോണ്‍ 0416 348 774.