വേള്‍ഡ് മലയാളി കൌണ്‍സില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു
Monday, July 7, 2014 7:48 AM IST
കൊളോണ്‍: ഇറാക്കിലെ മൊസൂളിലേക്ക് വിമതര്‍ തട്ടിക്കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ മോചിപ്പിച്ചു സുരക്ഷിതമായ കേരളത്തിലെത്തിച്ച കേന്ദ്ര സര്‍ക്കാരിനും പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വേള്‍ഡ് മലയാളി കൌണ്‍സില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് വിളിച്ചുകൂട്ടിയ ഭരണസമിതി യോഗത്തില്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ജോസഫ് കിലിയാനാണ് നഴ്സുമാരുടെ മോചനവും അഭിനന്ദനവും എന്ന പ്രമേയം അവതരിപ്പിച്ചത്. യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് മാത്യു ജയ്ക്കബ്, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍, സോമരാജ് പിള്ള, ജോളി എം. പടയാട്ടില്‍, ജോസഫ് കളപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊളോണ്‍ റോസുറാത്തിലുള്ള സെന്റ് നിക്കോളാസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് യോഗത്തെ ഈശ്വര പ്രാര്‍ഥനയ്ക്കുശേ.ഷം പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 13ന് ബോണില്‍ നടത്തുവാന്‍ തീരുമാനിച്ചു. ബ്രിഗീത്ത് കളപ്പുരയ്ക്കല്‍, ചിനു പടയാട്ടില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോസഫ് കളപ്പുരയ്ക്കല്‍ നന്ദി പറഞ്ഞു.