കൃപ ഏഴാം വാര്‍ഷികമാഘോഷിച്ചു
Monday, July 7, 2014 7:45 AM IST
റിയാദ്: ജീവകാരുണ്യ സാമൂഹ്യ,സാംസ്കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തന മികവോടെ റിയാദിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കൃപ ഏഴാം വാര്‍ഷികമാഘോഷിച്ചു. നാട്ടിലും പ്രവാസികള്‍ക്കിടയിലുമായി ഏഴ് വര്‍ഷം കൊണ്ട് 30 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാട്ടില്‍ പഠിക്കുന്ന നിര്‍ദ്ദനരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങിയവ കൃപ എല്ലാ വര്‍ഷവും ചെയ്തു കൊടുക്കുന്നുണ്ട്.

റിയാദില്‍ നിതാഖാത്ത് പൊതുമാപ്പ് സമയത്ത് എംബസിയുമായി സഹകരിച്ച് കൃപയുടെ പ്രവര്‍ത്തകര്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കുന്നതിന് സജീവമായി രംഗത്തിറങ്ങി.

വാര്‍ഷികാഘോഷങ്ങള്‍ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്ക ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവരാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃപയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്‍മാന്‍ സത്താര്‍ കായംകുളം പ്രസംഗിച്ചു. ചടങ്ങില്‍ സി.എം ഹബീബ്, നാസര്‍ താങ്കുഴിയില്‍, ബഷീര്‍ വള്ളികുന്നം, സുരേഷ് ബാബു ഈരിക്കല്‍, യൂസുഫ് കുഞ്ഞു, രാജു കരീലക്കുളങ്ങര, സലീം പള്ളിയില്‍, നിസാര്‍ നമ്പലശേരില്‍, പ്രകാശ് ചെട്ടിക്കുളങ്ങര, സജി കായംകുളം, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. സുന്ദരന്‍ പെരിങ്ങാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലീം മാളിയേക്കല്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചു. നൌഷാദ് പയറ്റിക്കല്‍, കെ.ജെ റഷീദ്, നൌഷാദ് അസീസ്, റോഷ് പ്രകാശ്, ഷാജി വലിയപറമ്പില്‍, മുരളി പുള്ളിക്കണക്ക്, സത്താര്‍ കുഞ്ഞ്, സത്താര്‍ ഓട്ടിസ്, ബഷീര്‍ ചൂനാട്, ഷബീര്‍ വരിക്കപ്പള്ളി, ജാഫര്‍ കാപ്പില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജലീല്‍ കൊച്ചിന്‍, സക്കീര്‍ മണ്ണാര്‍മല, ശിഹാബ്, ഹിബാ സലാം, ഹിലാല്‍ സലാം എന്നിവര്‍ പങ്കെടുത്ത ഗാനമേളയും നടന്നു. അനി അസീസ് സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍