ലിവര്‍പൂള്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയന്റെ ആറാമത് ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ നടത്തുന്നു. ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്കില്‍ നടത്തുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍
പുരോഗമിക്കുന്നു.
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പാത്രായര്‍ക്കീസ് ബാവായുടെയും കിഴക്കിന്റെ കാതോലിക്ക, അബൂന് മോര് ബസേലിയോസ് തോമസ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി സഭയുടെ യുകെയുടെ പാത്രയാര്ക്കല് വികാരി മാത്യൂസ് മോര് അപ്രേം തിരുമേനിയും വൈദീകരും ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യുകെയില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യുകെ മേഖലയുടെ പാത്രയാര്ക്കല് വികാരി മാത്യൂസ് മോര് അപ്രേം തിരുമേനിചെയര്മാനും ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.
പബ്ളിസിറ്റിയുടെ ചുമതല റവ. ഫാ. എല്‍ദോസ് വട്ടപറമ്പലിന്റെ നേതൃത്വത്തില്‍ ആശിഷ് പീറ്ററും അജയ് മാത്തനും റിസപ്ഷന് കമ്മിറ്റിയുടെ ചുമതല സാബു കുര്യനും തോമസ് മാത്യുവും നിര്‍വഹിക്കുന്നു.
രജിസ്ട്രേഷന് കമ്മിറ്റിയുടെ ചുമതല റവ. ഫാ. രാജു ചെറുവിള്ളിയുടെ നേതൃത്വത്തില്‍ ഫെന്നി ഏബ്രഹാം, സാജു, ബെന്നി ജോസഫ് തുടങ്ങിയവരും ഫിനാന്‍സ് കമ്മിറ്റി യുകെ മേഖലയുടെ ട്രഷറാര്‍ ജേക്കബ് കോശിയും ജോസ്മാത്യുവും പ്രവര്‍ത്തിക്കുന്നു.
ഫുഡ് കമ്മിറ്റികളുടെ ചുമതല സാബു മാത്യു, ഇ.ജെ കുര്യാക്കോസ്, സണ്ണി വര്‍ഗീസ്, ഗീവര്‍ഗീസ് തുടങ്ങിയവരും താമസ സൌകര്യങ്ങള്‍, ട്രാന്സ്പോര്ട്ട്ക്രമീകരണങ്ങള് ബിനു വര്‍ക്കി, മാത്യു കുര്യാക്കോസ്, സുരേഷ് കോശിയും നിര്‍വഹിക്കുന്നു.
സ്ഥല സൌകര്യങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ രാജു പൌലോസും തൊമ്മച്ചന് സ്കറിയയും വോളന്റിയര്‍ കമ്മിറ്റികളുടെ ചുമതല ജയിംസ് മാത്യു, കോശി പുന്നൂസ്, ഡോ. പി.പി. ജോര്‍ജ്, ധനേഷ് കുര്യാക്കോസും നിര്‍വഹിക്കുന്നു. കുട്ടികള്‍ക്കായുള്ള ക്ളാസുകള്‍ റവ. ഫാ. ഡോ. ബിജി ചിറിത്തിലാട്ടിന്റെ നേതൃത്വത്തില്‍ ജൂബി സുരേഷും ക്രമീകരിക്കുന്നു.
യുകെയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ പരിപാടികള്‍ റവ. ഫാ. എല്‍ദോസ് വട്ടപറമ്പിലിന്റെ നേതൃത്വത്തില്‍ ജേക്കബ് കോശി, ബീനാ കുര്യാക്കോസ്, റെനി ജോസ് തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു
യുകെയിലെ എല്ലാ യാക്കോബായ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി സഭാമക്കള്‍ എല്ലാവരും നേരത്തേ തന്നെ അവധികള്‍ ക്രമീകരിച്ച് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്ന് യുകെ സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവകകളുടെ സെക്രട്ടറിയേയോ കൌണ്‍സില്‍ മെമ്പെറുമായോ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍