മനു തോമസ് ചികിത്സാ സഹായം കൈമാറി
Monday, July 7, 2014 7:39 AM IST
കുവൈറ്റ്: കുവൈറ്റില്‍ അസുഖ ബാധിതനായി നാട്ടില്‍ എത്തി, പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന പന്തളം തുമ്പമണ്‍ പടിഞ്ഞാറ്റേവീട്ടില്‍ മനു തോമസിന്റെ ചികില്‍സയ്ക്കുവേണ്ടി കല കുവൈറ്റ് സ്വരൂപിച്ച 4,11,001 രൂപ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.അനന്തഗോപന്‍ മനു തോമസിന്റെ മാതാവ് ആലിസിന് കൈമാറി.

ചടങ്ങില്‍ കല പ്രസിഡന്റ് ജെ.സജി, വൈസ് പ്രസിഡന്റ് സജീവ് എം. ജോര്‍ജ്, കലയുടെ പ്രവര്‍ത്തകരായ സജി തോമസ് മാത്യു, സാം പൈനുംമൂട്, സിപിഎം പന്തളം ഏരിയ സെക്രട്ടറി ബാബു കോയിക്കലേത്ത്, തുമ്പമണ്‍ ലോക്കല്‍ സെക്രട്ടറി കെ.പി.മോഹനന്‍, കെ.ആര്‍. സുകുമാരന്‍ നായര്‍, സാം പുലിയ മഠം എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍